തണുത്ത ചായ കുടിച്ചാലോ? കൂളാണീ മുന്തിരി ചായ

ആവശ്യമായ സാധനങ്ങൾ:
മുന്തിരി ജ്യൂസ് : ഒരു കപ്പ്
വെള്ളം : ഒന്നര കപ്പ്
നാരങ്ങാനീര് : ഒരു ടീസ്പൂൺ
തേയില : ഒരു ടീസ്പൂൺ
ഐസ്‌ക്യൂബ്‌സ്, പഞ്ചസാര : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വെള്ളം തിളപ്പിച്ച് തേയിലയും പഞ്ചസാരയും ചേർത്ത് ചായ ഉണ്ടാക്കുക.
ഇത് അരിച്ചെടുത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കണം.
ഇനി ഒരു ഗ്ലാസിൽ ഐസ് ക്യൂബുകളിട്ട് തണുപ്പിച്ചെടുത്ത ചായ, മുന്തിരി ജ്യൂസ്, നാരങ്ങാനീര്, എന്നിവ ചേർത്തിളക്കുക. മുന്തിരി ചായ റെഡി.
Content Highlights: Simple 5-minute preparation, Refreshing combination of tea and grape juice, Perfect natural cool drink for summer, Uses minimal pantry ingredients