മൈസൂരുവിന്റെ സ്വന്തം മധുരമായ മൈസൂർ പാക്കിന്റെ റെസിപ്പി സിമ്പിളാണ്

ആവശ്യമായ സാധനങ്ങൾ:
 

കടലമാവ് - ഒരു കപ്പ്

പഞ്ചസാര - രണ്ട് കപ്പ്

വെള്ളം - മുക്കാൽ കപ്പ്

നെയ്യ് - രണ്ട് കപ്പ്
 

തയ്യാറാക്കുന്ന വിധം:

നെയ്യ് പുരട്ടിയ പാനിൽ കടലമാവിട്ട് പച്ചമണം പോകുംവരെ ചെറുതീയിൽ മൂപ്പിച്ചെടുക്കുക. മറ്റൊരു അടുപ്പിൽ നെയ്യ് ചൂടാക്കാൻ വയ്ക്കണം. പഞ്ചസാരയിൽ വെള്ളമൊഴിച്ച് നൂൽ പരുവത്തിൽ പാനിയാക്കണം. ഇതിൽ അരക്കപ്പ് ചൂടാക്കിയ നെയ്യും കടലമാവും ചേർത്ത് ചെറുതീയിൽ തുടരെ ഇളക്കി യോജിപ്പിക്കുക. ബാക്കി ചൂടുനെയ്യ് കടലമാവ് മിശ്രിതത്തിലേക്ക് കുറേശ്ശെയായി ചേർത്തുകൊണ്ടിരിക്കണം. മൈസൂർ പാക്ക് ചുവക്കാൻ തുടങ്ങുന്നതിന് മുൻപ് പരന്ന പാത്രത്തിലൊഴിക്കുക. സ്പൂൺ കൊണ്ടോ കൈകൊണ്ടോ അമർത്തരുത്. തനിയെ ഇത് നിരപ്പായിക്കൊള്ളും. ചൂടോടെതന്നെ മുറിക്കുക. തണുത്തശേഷം പാത്രത്തിലാക്കുക.

Content Highlights: recipe of traditional indian sweet mysore pak