പൈനാപ്പിൾ പപ്പായ കൂളർ: ദാഹമകറ്റാനും ഉന്മേഷത്തിനും ഒരു എനർജി ഡ്രിങ്ക്

ആവശ്യമായ സാധനങ്ങൾ:
പഴുത്ത പപ്പായ മുറിച്ചത്: ഒന്നര കപ്പ്
പൈനാപ്പിൾ മുറിച്ചത് : ഒരു കപ്പ്
പഞ്ചസാര : നാല് ടീസ്പൂൺ
ഇഞ്ചി : ഒരു കഷണം
പിസ്ത : പത്തെണ്ണം
തയ്യാറാക്കുന്ന വിധം:
പപ്പായയും പൈനാപ്പിളും ഇഞ്ചിയും പഞ്ചസാരയും ചേർത്ത് മിക്സിയിൽ
നന്നായി അടിച്ചെടുക്കുക.
ഗ്ലാസിലേക്ക് പകർന്ന് മുകളിൽ പിസ്ത കഷണങ്ങൾ വിതറാം. പൈനാപ്പിൾ പപ്പായ കൂളർ റെഡി.
ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

Content Highlights: Quick and easy preparation using fresh fruits, Natural energy booster for hydration,