ഓണവുമായി ബന്ധപ്പെട്ട് കൂട്ടുകാർക്ക് അറിയുന്നതും അറിയാത്തതുമായ ചില വിവരങ്ങൾ

1. മധുരൈ കാഞ്ചി എന്ന സംഘകാലകൃതിയിൽ ഓണം ഏതുപേരിലാണറിയപ്പെടുന്നത്?
ഇന്ദ്രവിഴാ
2. മഹാബലിയുടെ യഥാർഥ പേര്?
ഇന്ദ്രസേനൻ
3. മഹാബലിയുടെ പിതാവിന്റെ പേര്?
വിരോചനൻ
4. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവാരാണ്?
കശ്യപൻ
5. കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം നിർത്തിയ വർഷം?
1949
6. ഓണം കേരളത്തിന്റെ ദേശീയോത്സവമാക്കിയ വർഷം?
1961
7. അത്തം നാളിൽ ഈ നിറത്തിലുള്ള പൂക്കൾ ഇടാറില്ല. ഏതു നിറം?
ചുവപ്പ്
8. മൂലം നാളിൽ ഏത് ആകൃതിയിലാണ് പൂക്കളിടുക?
ചതുരാകൃതിയിൽ
9. എതു നാൾമുതലാണ് ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളത്?
ചോതിനാൾ മുതൽ
10. 'പൂക്കളം' എന്ന കവിതാസമാഹാരം ആരുടേത്?
പി. കുഞ്ഞിരാമൻ നായർ
11. 'ഓണപ്പാട്ടുകാർ' എന്ന കവിത ആരെഴുതിയത്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
12. 'മഹാബലിക്കൊരു കത്ത്' എന്ന കവിത രചിച്ചതാര്?
വയലാർ രാമവർമ
13. മഹാബലി ഏതു യാഗം ചെയ്യവെയാണ് വാമനൻ ഭിക്ഷയായി മൂന്നടി മണ്ണാവശ്യപ്പെട്ടത്?
വിശ്വജിത്ത് യാഗം
14. വാമനൻ ഭിക്ഷയായി മൂന്നടി മണ്ണാവശ്യപ്പെട്ടപ്പോൾ ആരാണ് മഹാബലിയെ അത് നൽക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചത്?
അസുരഗുരു ശുക്രാചാര്യൻ
15. വാമനാവതാരം സംഭവിച്ചത് എതു യുഗത്തിൽ?
ത്രേതായുഗത്തിൽ
Content Highlights: Explore lesser-known historical and mythological facts about Onam.