ഏത്തപ്പഴമുണ്ടോ? രസികൻ സാൻഡ് വിച്ച് ഉണ്ടാക്കാം.

ഏത്തപ്പഴവും ബ്രഡും ചേർത്ത് ഉണ്ടാക്കുന്ന ഒരു രസികൻ വിഭവം

ആവശ്യമായ സാധനങ്ങൾ:
ബ്രഡ് : രണ്ട് കഷണം

ഏത്തപ്പഴം (ചെറുതായി നുറുക്കിയത്) : ഒന്ന്

ചിരകിയ തേങ്ങ : കാൽ കപ്പ്

ഏലയ്ക്കാപ്പൊടി : ഒരു നുള്ള്

പഞ്ചസാര, വെണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ വെണ്ണ തേച്ച് ഏത്തപ്പഴം നന്നായി വഴറ്റുക.

ചിരകിയ തേങ്ങ, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റി പേസ്റ്റ് പോലെയാക്കിയെടുക്കണം. 

ഇനി ബ്രഡ് കഷണത്തിൽ ഈ ബനാന പേസ്റ്റ് തേക്കുക. മറ്റൊരു ബ്രഡ് കൊണ്ട് അടച്ച ശേഷം പാനിൽ വയ്ക്കുക.

പാനിൽ വെണ്ണ തേക്കാൻ മറക്കരുത്. ബ്രഡിന്റെ മുകളിലും വെണ്ണ തേച്ച് ഇരുവശവും ആവശ്യത്തിന് മൊരിച്ചെടുക്കുക. ബ്രഡ് സാൻഡ് വിച്ച് തയ്യാർ.

Content Highlights: Quick and easy snack recipe using ripe Nendran banana and bread