കൊമ്പിലല്ല കാര്യം. വമ്പിൽ കൊമ്പനേക്കാൾ മുമ്പനെ അറിയൂ...

കൊമ്പില്ലാത്ത ആണാനയാണ് മോഴ. എന്നാൽ മോഴയാനയിലുണ്ടാകുന്ന കുട്ടി മോഴയാകണമെന്നില്ല. ആഫ്രിക്കൻ ആനകളിൽ മോഴകൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല.

സാധാരണമായി മോഴകൾക്ക് കൊമ്പനെക്കാൾ ഉയരക്കൂടുതലുണ്ടാകും. ഏറ്റവും കൂടുതൽ മോഴകളുള്ളത് ശ്രീലങ്കയിലാണ്. മഖ്ന എന്നും ഇവയ്ക്കു പേരുണ്ട്. വമ്പിൽ പലപ്പോഴും കൊമ്പനേക്കാൾ മുമ്പനാണിവർ. ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായൊരു മോഴയാനയായിരുന്നു മുതുമല മൂർത്തി. 25 പേരെയോളം കൊന്ന മൂർത്തി ഈയടുത്താണ് ചെരിഞ്ഞത്.

ഏഷ്യൻ ആനകളുടെ ഉപവിഭാഗത്തിൽപ്പെടുന്ന ആനകളായ ബോർണിയോ പിഗ്മി എലിഫെന്റിനെയാണ് കുള്ളനാന, കല്ലാന എന്നൊക്കെ വിളിക്കുന്നത്. ഉയരം വളരെക്കുറഞ്ഞ ആനകളാണിവ. മലേഷ്യയിലെ ബോർണിയ, ഇൻഡൊനീഷ്യ എന്നീ ദ്വീപസമൂഹങ്ങളിലാണ് കണ്ടുവരുന്നത്. കേരളത്തിൽ പലയിടങ്ങളിലായി ഇവയെ കണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവുകളില്ല.

Content Highlights: Mozha refers to tuskless Asian male elephants, which often grow taller than tusked elephants.