രുചികരമായ മാംഗോ മിന്റ് ഖീർ തയ്യാറാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ:
ബസ്മതി അരി- ഒരു കപ്പ്
പാൽ- രണ്ടര കപ്പ്
പഞ്ചസാര പൊടിച്ചത്- മൂന്ന് ടേബിൾ സ്പൂൺ
ബദാം ചെറുതായി അരിഞ്ഞത്- 8 എണ്ണം
ഉണക്കമുന്തിരി- 15 എണ്ണം
പുതിനയില- ഒരു പിടി
മാംഗോ പ്യൂരി- ഒരു കപ്പ്
ഏലം- 4 എണ്ണം
ഗ്രാമ്പൂ- 2 എണ്ണം
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ പാലും അരിയും പഞ്ചസാരയും ചേർത്ത് സ്റ്റൗവിൽ വെച്ച് ഇളക്കുക. അധികം പുളിയില്ലാത്ത മാങ്ങ, വെള്ളം ചേർക്കാതെ അടിച്ചെടുത്ത് മാംഗോ പ്യൂരി ഉണ്ടാക്കാം. ഇത് പാനിൽ ചേർക്കുക. അരിഞ്ഞുവെച്ചിരിക്കുന്ന ബദാം, പുതിനയില എന്നിവയുംകൂടി ചേർത്ത് നന്നായി ഇളക്കുക. ചെറുതീയിൽ മിശ്രിതം അടച്ചുവെച്ച് അരി നന്നായി വെന്തുവരുന്നതുവരെ വേവിക്കുക. ശേഷം ഏലക്കയും മുന്തിരിയും ചേർത്ത് വിളമ്പാം.
Content Highlights: Uses fresh mango puree for natural flavor, Quick and easy dessert preparation