കൂട്ടുകാർക്കും ഉണ്ടാക്കാം രഹസ്യഭാഷ. എങ്ങനെയെന്ന് നോക്കിയാലോ?

#സന്ധ്യ

എഴുതാനൊരു ഭാഷ
സംസാരിക്കുന്നതിന് പകരം എഴുതി കൈമാറാൻ പറ്റിയ രഹസ്യ കോഡാണിത്. മലയാളം അക്ഷരങ്ങൾക്ക് പകരം യഥാക്രമം ഇംഗ്ലീഷ് അക്ഷരങ്ങളോ വട്ടം, ത്രികോണം, ചതുരം എന്നിങ്ങനെ രൂപങ്ങളോ പ്ലസ്, മൈനസ് തുടങ്ങിയ ചിഹ്നങ്ങളോ ഉപയോഗിക്കുക. അതായത് അ, ആ, ഇ, ഈ എന്നിവയ്ക്ക് പകരം A,B,C,D എന്നിങ്ങനെ ക്രമത്തിൽ ഉപയോഗിക്കാം. ഇടയ്ക്ക് വ-യ്ക്ക് പകരം ഒരു വട്ടവും ൻ-ന് പകരം ഒരു പ്ലസ് ചിഹ്നവും ഉപയോഗിച്ചെന്ന് കരുതുക. അപ്പോൾ അവൻ എന്ന് എങ്ങനെ എഴുതും? Ao+ എന്നെഴുതിയാൽ 'അവൻ' ആയി. കൂട്ടുകാർക്ക് മാത്രം മനസ്സിലാകുന്ന ഒരു കോഡ് ബുക്ക് ഇതിനായി ഉണ്ടാക്കാം. ആദ്യം ഈ ഭാഷകൾ പതുക്കെ എഴുതി ശീലിക്കുക. കുറച്ചുദിവസം കഴിയുമ്പോൾ നല്ല വേഗത്തിൽ ഉപയോഗിക്കാൻ പറ്റും. നിങ്ങളുടെ ഗ്രൂപ്പിലുള്ള കൂട്ടുകാർക്ക് മാത്രം ഈ രഹസ്യം പറഞ്ഞുകൊടുത്താൽ മതി.

കണ്ടുപിടിക്കാമോ?

തന്നിരിക്കുന്ന കോഡ് നോക്കി എഴുതിയിരിക്കുന്നത് ഡീകോഡ് ചെയ്യാമോ?

F-ഊ    ൽ-(    ട്ട-!     ി-x

യ-=    പ-#     ക-@

F!x=x(   േ#ാ@ാം 

Content Highlights: Learn to substitute Malayalam letters with symbols or English alphabets