A.I. വെച്ചൊരു പടം പിടിക്കാം! പുത്തൻ സോഷ്യൽ മീഡിയ ട്രെൻഡിനു പിന്നിൽ

#സൂരജ് ഇന്ദു

സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്ന സിനിമാറ്റിക് രീതിയിൽ നിർമിച്ച എ.ഐ. വീഡിയോകൾ കൂട്ടുകാർ ശ്രദ്ധിച്ചിട്ടില്ലേ? സിനിമയിലെപ്പോലെ നായകനും നായികയും മറ്റ് കഥാപാത്രങ്ങളും ഉണ്ടായിരിക്കും. ഓരോ സീനുകളായി അഭിനയിക്കുകയും ചെയ്യും. എന്നാൽ, അവർ യഥാർഥ മനുഷ്യരാണോ? അല്ലേയല്ല. പ്രോംപ്റ്റ് ഉപയോഗിച്ച് നിർമിച്ചെടുത്ത എ.ഐ. രൂപങ്ങൾ മാത്രമാണവ.

നമുക്കും സിനിമാറ്റിക് രീതിയിൽ ഒരു എ.ഐ. വീഡിയോ നിർമിച്ചാലോ?

Filmora A.I. ഇതിന് സഹായിക്കും. ആളെ പരിചയപ്പെടാം
വണ്ടർഷെയർ എന്ന കമ്പനി പുറത്തിറക്കിയ എ.ഐ. വീഡിയോ എഡിറ്റിങ്, മൂവി മേക്കിങ് ആപ്ലിക്കേഷനാണ് Filmora. റിയലിസ്റ്റിക് ആയി എ.ഐ. വീഡിയോകൾ നിർമിക്കാൻ Filmora സഹായിക്കും. വീഡിയോ എഡിറ്റിങ്ങിൽ മുൻപരിചയമില്ലാത്തവർക്കുപോലും ടൂളുകൾ എവിടെയാണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

പവർഫുൾ ടൂളുകൾ!
വിവിധ എ.ഐ. ടൂളുകൾ ഉപയോഗിച്ച് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ Filmora എന്ന ഒറ്റ ആപ്ലിക്കേഷനിൽ ചെയ്യാം.

ഇമേജ് ജനറേഷൻ, വീഡിയോ ജനറേഷൻ, ഇമേജിനെ വീഡിയോ ആക്കി മാറ്റൽ, എ.ഐ. ഉപയോഗിച്ചുള്ള എഡിറ്റിങ് ടൂളുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കൂടാതെ നമ്മുടെ വർക്കുകളെ Gemini, Copilot തുടങ്ങിയ ആപ്ലിക്കേഷനുകളുമായി കണക്ട് ചെയ്യാനും കഴിയും.

നോയ്സ് ഇനിയൊരു പ്രശ്‌നമല്ല!

നമ്മൾ എടുക്കുന്ന വീഡിയോകളിലെ ബാക്ഗ്രൗണ്ട് ശബ്ദങ്ങൾ ഒഴിവാക്കാൻ A.I. noise reduction എന്ന ടൂൾ ഉപയോഗിക്കാം. ശബ്ദങ്ങൾ റെക്കോഡ് ചെയ്‌തോ പുതിയതായി ജനറേറ്റ് ചെയ്‌തോ ഉപയോഗിക്കാം.

ചിത്രങ്ങൾ കട്ട് ചെയ്യാൻ A.I. smart cutout എന്ന ടൂളുമുണ്ട്.

Template ലോകം!
Pinterest എന്ന ആപ്ലിക്കേഷൻ അറിയില്ലേ? അതുപോലെ നമുക്കിഷ്ടമുള്ള പോസ്റ്ററുകളും വാൾപ്പേപ്പറുകളുല്ലാം Filmora യിൽനിന്ന് ഈസിയായി ഡൗൺലോഡ് ചെയ്യാം. നമ്മുടെ എഡിറ്റിങ് വർക്കുകൾ ഒരു ഫോൾഡറായി സൂക്ഷിക്കുകയും ചെയ്യാം.

വേഗം പരീക്ഷിച്ചോളൂ
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് Filmora ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. Explore tools എന്ന ഭാഗത്ത് കാണുന്ന ഇരുപതോളം ടൂളുകൾ ഉപയോഗിച്ചുനോക്കാനും മറക്കല്ലേ.

Content Highlights: Utilize Wondershare Filmora for professional-grade AI video creation