മലയാളം ചൊല്ലിയ മലബാറിക്കൂസ്

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ്. കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് പുസ്തകം തയ്യാറാക്കിയത്. ഹോർത്തൂസ് മലബാറിക്കൂസിന്റെ അർഥം ‘കേരളോദ്യാനം’ എന്നാണ്.
1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്. മലയാള ലിപികൾ ആദ്യമായി ചിത്രമായി അച്ചടിക്കപ്പെട്ടതും ഈ ഗ്രന്ഥത്തിലാണ്.
ഔഷധസസ്യങ്ങളെപ്പറ്റിയുള്ള വിലപ്പെട്ട അറിവുകൾ, അവകൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്താവുന്ന രോഗങ്ങൾ, ചികിത്സാവിധികൾ എന്നിവ ഗ്രന്ഥത്തിലുണ്ട്.
വാൻ റീഡിനോടുള്ള ആദര സൂചകമായി കാലിക്കറ്റ് സർവകലാശാലയിലെ IAAT ( Indian Association for Angiosperm Taxonomy) പുറത്തിറക്കുന്ന ജേണലാണ് റീഡിയ.
Content Highlights: A 12-volume masterpiece on Kerala`s flora published in Latin between 1678-1703