വെറൈറ്റി ആയ ഐസ്ക്രീം, ഫ്രൈഡ് ഐസ്ക്രീം ഉണ്ടാക്കാൻ പഠിക്കാം...

ആവശ്യമായ ചേരുവകൾ:
ഐസ്‌ക്രീം - രണ്ട് സ്‌കൂപ്
മൈദ - രണ്ട് ടേബിൾസ്പൂൺ
കോൺഫ്‌ലോർ - ഒരു ടേബിൾസ്പൂൺ
വെള്ളം - ആവശ്യത്തിന്
കോൺഫ്‌ലെയ്ക്സ്- അഞ്ച് ടേബിൾസ്പൂൺ
ഓയിൽ - ആവശ്യത്തിന്
ചോക്ലെറ്റ് സിറപ്പ് - അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം:
ഒരു പ്ലേറ്റിൽ ബട്ടർപ്പേപ്പർ വിരിച്ച്, അതിലേക്ക് രണ്ട് സ്‌കൂപ് ഐസ്‌ക്രീം വെച്ച്, രണ്ടുമണിക്കൂർ ഫ്രീസറിൽ വയ്ക്കുക. മൈദയും കോൺഫ്‌ലോറും ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിച്ച്, കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക. ശേഷം കോൺഫ്‌ലെയ്ക്സ് ചെറുതായി പൊടിച്ചുവയ്ക്കണം. ഫ്രീസറിൽനിന്നെടുത്ത ഐസ്‌ക്രീം സ്‌കൂപ് തയ്യാറാക്കിവെച്ച ബാറ്ററിൽ മുക്കി, പൊടിച്ചുവെച്ച കോൺഫ്‌ലെയ്ക്സുകൊണ്ട് പൊതിഞ്ഞെടുക്കണം. ശേഷം തിളച്ച എണ്ണയിൽ (വലിയ തീയിൽ) തിരിച്ചും മറിച്ചുമിട്ട് പെട്ടെന്ന് പൊരിച്ചെടുക്കുക. ഈ വിഭവം ചോക്ലെറ്റ് സിറപ്പും കോൺഫ്‌ലെയ്ക്സും കൊണ്ട് അലങ്കരിക്കാവുന്നതാണ്.
Content Highlights: make an easy fried ice cream recipe for kids