ഉരുളക്കിഴങ്ങുകൊണ്ട് രസികൻ വിഭവം, എളുപ്പത്തിൽ തയ്യാറാക്കാം പൊട്ടറ്റോ ബജി

ആവശ്യമായ സാധനങ്ങൾ:
ഉരുളക്കിഴങ്ങ് - മൂന്നെണ്ണം
കടലമാവ് - 150 ഗ്രാം
ഗരംമസാല - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ചില്ലി സോസ് - ഒരു ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുക്കുക. കടലമാവ്, ഗരംമസാല, ചില്ലി സോസ്, ഉപ്പ് എന്നിവയെല്ലാം കൂടി പാകത്തിന് വെള്ളം ചേർത്ത് കുഴയ്ക്കുക.
ഈ കൂട്ടിൽ ഉരുളക്കിഴങ്ങ് കഷണങ്ങൾ മുക്കി എണ്ണയിൽ വറുത്തുകോരുക. ടൊമാറ്റോ സോസ് ചേർത്ത് കഴിക്കാം.
Content Highlights: Simple 5-ingredient recipe, Step-by-step preparation guide, Perfect for kids and evening tea time, Quick frying method for crispy texture