പൈനാപ്പിൾ ബോൾ: കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചികരമായ വിഭവം

ആവശ്യമായ സാധനങ്ങൾ:
കൈതച്ചക്ക (ചെറുതായി അരിഞ്ഞത് ) : രണ്ട് കപ്പ്
പഞ്ചസാര : ഒരു കപ്പ്
ചെറുനാരങ്ങാനീര് : അര ടീസ്പൂൺ
ഏലയ്ക്കാപ്പൊടി : അര ടീസ്പൂൺ
അവലോസ് പൊടി/ അരിപ്പൊടി : കാൽ കപ്പ്
വെള്ളം, നെയ്യ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കൈതച്ചക്ക അരിഞ്ഞത് മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്കിട്ട് അടുപ്പിൽ വച്ച് ചൂടാക്കണം. പഞ്ചസാര, ചെറുനാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക. കൈതച്ചക്ക കുറുകി വെന്ത് കഴിയുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കാം. ഇനി അവലോസ് പൊടിയോ അരിപ്പൊടിയോ ചേർത്ത് ഇളക്കുക. ഏലയ്ക്കാപ്പൊടിയും ചേർക്കണം. ഇതിൽ നിന്ന് കുറേശ്ശെ എടുത്ത് ചെറിയ ഉരുളകളാക്കുക. കൈയിൽ അല്പം നെയ്യ് പുരട്ടുന്നത് നല്ലതാണ്. തണുത്ത് കഴിഞ്ഞാൽ പൈനാപ്പിൾ ബോൾ തയ്യാർ.
Content Highlights: Simple and kid-friendly snack recipe, Made with fresh pineapple, sugar, and avalos podi, Quick and easy preparation steps, Perfect sweet treat for children