ഉരുളക്കിഴങ്ങുകൊണ്ടൊരു അടിപൊളി സ്‌നാക്‌സ് തയ്യാറാക്കിനോക്കിയാലോ!

ആവശ്യമായ സാധനങ്ങൾ:
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്- 4 എണ്ണം
ഉപ്പ്- ആവശ്യത്തിന്
ചില്ലി ഫ്ലേക്സ്- അര ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
കോൺഫ്‌ലോർ- രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതിലേക്ക് ചേരുവകളെല്ലാം ചേർക്കുക. നന്നായി കുഴച്ച് ഉരുട്ടി സ്റ്റിക് പോലെ നീളത്തിൽ ഷേപ്പ് ആക്കിയെടുക്കുക. ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കാം.
Content Highlights: Quick preparation using basic pantry ingredients, Simple step-by-step guide for crispy potato sticks