കോക്കനട്ട്-മിൽക്ക്മെയ്ഡ് ലഡു തയ്യാറാക്കി നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:
മിൽക്ക് മെയ്ഡ്- 2 ടേബിൾസ്പൂൺ
ചിരകിയ തേങ്ങ - ഒന്നര കപ്പ്
ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
ഏലയ്ക്കാത്തൊണ്ട് - അലങ്കരിക്കാൻ
തേങ്ങ ചെറുതായി മിക്‌സിയിൽ അടിച്ചെടുത്തത് - അര കപ്പ്
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ മിൽക്ക്മെയ്ഡ് ഒഴിക്കുക. ഇതിലേക്ക് ചിരകിവെച്ച തേങ്ങയും കൂടി ചേർത്ത് നന്നായി ഇളക്കുക. തീ ലോ ഫ്‌ളെയിമിലിട്ട് മിശ്രിതം കട്ടിയാകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. പാനിൽനിന്ന് വിട്ടുകിട്ടുന്ന പരുവത്തിലായാൽ തീയണച്ച് തണുക്കാൻ വെയ്ക്കുക. ഇനി ഏലയ്ക്ക പൊടിച്ചതും തൊണ്ടും ചേർത്ത് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ഇത് ഒന്നുകൂടി മിക്‌സിയിൽ അടിച്ചെടുത്ത തേങ്ങയിൽവെച്ച് ഉരുട്ടണം. കോക്കനട്ട്- മിൽക്ക്മെയ്ഡ് ലഡു തയ്യാർ!
Content Highlights: Uses minimal ingredients: Coconut, Milkmaid, and Cardamom., Quick preparation time for homemade Indian sweets., Step-by-step guide for perfect texture and binding., Includes tips for garnish and presentation.