രുചികരമായ ഒരു ബ്രഡ് വിഭവം കഴിച്ചുനോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:

ബ്രഡ് : നാലെണ്ണം
മൈദ : അരക്കപ്പ്
കോൺഫ്ളോർ : കാൽ കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക് പൊടി: കാൽ ടീസ്പൂൺ വീതം
മുളകുപൊടി, ടൊമാറ്റോ സോസ്, ചില്ലി സോസ് :ഒരു ടീസ്പൂൺ വീതം
മഞ്ഞൾപ്പൊടി, കടുക്: അര ടീസ്പൂൺ വീതം
പച്ചമുളക്: രണ്ടെണ്ണം
കറിവേപ്പില, വെള്ളം, വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:

ബ്രഡ്ഡിന്റെ വശങ്ങളിലെ കട്ടിയുള്ള ഭാഗങ്ങൾ ഒഴിവാക്കി ഒരേ വലിപ്പമുള്ള ചതുരക്കഷണങ്ങളാക്കി മുറിക്കുക.

മൈദ, കോൺഫ്ളോർ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകു പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ്, ടൊമാറ്റോ സോസ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ച് ബ്രഡ് കഷണങ്ങൾ മുക്കി എടുത്തോളൂ.

ഈ ബ്രഡ് കഷണങ്ങൾ എണ്ണയിൽ വറുത്തു കോരാം.

ഇനി എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പച്ചമുളകും കറിവേപ്പിലയും ചില്ലിസോസും കുരുമുളകു പൊടിയും ചേർത്തിളക്കിക്കോളൂ.

ഇതിലേക്ക് വറുത്തുകോരി വച്ചിരിക്കുന്ന ബ്രഡ് കഷണങ്ങൾ ഇടാം. നന്നായി ഇളക്കിയ ശേഷം പാത്രത്തിൽ വിളമ്പാം.

Content Highlights: Uses simple pantry staples like bread, maida, and cornflour, Features a spicy Indo-Chinese flavor profile, Step-by-step frying and seasoning instructions, Quick preparation