രസികൻ വെണ്ടക്ക കൊണ്ടാട്ടം ഉണ്ടാക്കി നോക്കിയാലോ !

ആവശ്യമുള്ള സാധനങ്ങൾ:
വെണ്ടക്ക -250 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപ്പൊടി -ഒരു ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
തൈര് -ആവശ്യത്തിന് (വെണ്ടക്ക മുങ്ങിക്കിടക്കാൻ പാകത്തിന്)
തയ്യാറാക്കുന്ന വിധം:
സാമ്പാർ കഷണത്തിന്റെ വലുപ്പത്തിൽ വെണ്ടക്ക മുറിച്ചുവയ്ക്കുക. തൈരിൽ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് മുറിച്ചുവെച്ച വെണ്ടക്ക കഷണങ്ങൾ ഇടണം. വെണ്ടക്ക നന്നായി തൈരിൽ കുതിർന്നിരിക്കണം. തൊട്ടടുത്ത ദിവസം മുതൽ വെയിലത്ത് ഉണക്കി എടുക്കാം. നന്നായി ഉണങ്ങിയാൽ വെളിച്ചെണ്ണയിൽ വറുത്തെടുത്ത് ഉപയോഗിക്കാവുന്നതാണ്.
Content Highlights: Simple ingredients including okra, curd, salt, and spices, Step-by-step method of marinating okra in spiced curd