വെറൈറ്റി ബ്രേക്ഫാസ്റ്റ്‌ : ചോക്ലേറ്റ് കോക്കനട്ട് ദോശ തയ്യാറാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ:
ദോശമാവ് - ആവശ്യത്തിന്

ചോക്ലേറ്റ് ഉരുക്കിയത് - 5 ടീസ്പൂൺ

തേങ്ങ ചിരവിയത് - അഞ്ചു ടീസ്പൂൺ

ടൂട്ടി ഫ്രൂട്ടി - മൂന്ന് ടീസ്പൂൺ

ചെറി - 5

തയ്യാറാക്കുന്ന വിധം:
ചോക്ലേറ്റ് ഉരുക്കിയതിൽ തേങ്ങ, ടൂട്ടി ഫ്രൂട്ടി, ചെറി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ദോശ തവയിൽ മാവൊഴിച്ച് കുറച്ചു വലുപ്പത്തിൽ കനംകുറച്ച് പരത്തുക. മറിച്ചു ഇടാതെ തന്നെ വേവിച്ചെടുക്കാം. ദോശ വെന്തുവരുമ്പോൾ ചോക്ലേറ്റ് മിക്‌സ് മേലെ തൂവി നന്നായി സ്‌പ്രെഡ് ചെയ്തു കൊടുക്കണം. 10 സെക്കൻഡിന് ശേഷം ദോശ, തവയിൽ നിന്നെടുത്തു ചൂടോടെ കഴിക്കാവുന്നതാണ്.

Content Highlights: Unique fusion recipe combining dosa with melted chocolate and coconut,