ചിക്കനും ചീസുമുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ചിക്കൻ ചീസ്‌ബോൾ

ആവശ്യമായ സാധനങ്ങൾ

ഉരുളക്കിഴങ്ങ് : അരക്കിലോ

കോഴിയിറച്ചി : അരക്കിലോ

മുട്ടയുടെ വെള്ള : നാലെണ്ണം

വെളുത്തുള്ളി : എട്ട് അല്ലി

ജീരകം: ഒരു ടീസ്പൂൺ

വെണ്ണ : ഒരു ടീസ്പൂൺ

ബ്രഡ് പൊടിച്ചത് : ആവശ്യത്തിന്

കുരുമുളക് പൊടി : ആവശ്യത്തിന്

എണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോഴിയിറച്ചി ഉപ്പും കുരുമുളകും ചേർത്ത് വേവിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി, വേവിച്ച് വച്ച കോഴിയിറച്ചിയിലേക്ക് ഉടച്ച് ചേർക്കാം. ഇതിന് ശേഷം ചീനച്ചട്ടിയിൽ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിഴങ്ങ് ചേർത്ത് കുഴച്ച് വെച്ച കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അൽപം ഇളക്കിയ ശേഷം വാങ്ങി വെയ്ക്കാം. ചൂടാറിയാൽ ഇത് ബോൾ രൂപത്തിലാക്കി കൈയിൽ വെച്ച് പരത്തുക. ഈ ഉരുള മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടിയിൽ ഉരുട്ടി എണ്ണയിൽ പൊരിച്ചെടുക്കാം. സ്വാദിഷ്ഠമായ ചീസ് ബോൾ റെഡി.

Content Highlights: recipe of crispy chicken cheese balls for kids