പൂക്കളും പൂമ്പാറ്റകളും സംസാരിക്കുന്നതെന്താണ്?

പൂക്കളും പൂമ്പാറ്റകളും തമ്മിൽ സംസാരിക്കുമോ? നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെയൊരു സംശയം തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഉത്തരം ഇതാ.

പൂക്കളും ശലഭങ്ങളും തമ്മിൽ സംസാരിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സസ്യങ്ങളിൽ നിന്നുണ്ടാവുന്ന ശബ്ദങ്ങൾ തിരിച്ചറിയാനും അതിനോട് പ്രതികരിക്കാനും ജീവികൾക്ക് സാധിക്കുമെന്നും അവയ്ക്കിടയിൽ പ്രത്യേക ബന്ധം നിലനിൽക്കുന്നുണ്ടാവുമെന്നും ടെൽ അവീവ് സർവകലാശാലയിലെ സംഘം പറയുന്നു. കൂടുകൂട്ടാനും പരാഗണം നടത്താനും ഇലയോ കായയോ കഴിക്കാനുമൊക്കെ ജീവികൾ സസ്യത്തോട് അനുവാദം ചോദിക്കുന്നുണ്ടത്രേ.

Content Highlights: relation between butterfly and flowers