ഉരുളക്കിഴങ്ങെന്നു കേട്ടാലേ പേടി തോന്നും.. ഫ്രഞ്ചുകാരുടെ വിശ്വാസത്തിനുപിന്നിൽ

ഉരുളക്കിഴങ്ങ് കഴിച്ചാൽ കുഷ്ഠരോഗം വരുമെന്നായിരുന്നു ഫ്രഞ്ചുകാരുടെ വിശ്വാസം. അവർ രാജ്യത്ത് ഉരുളക്കിഴങ്ങ് നിരോധിക്കുകപോലും ചെയ്തു. ഉരുളക്കിഴങ്ങിന്റെ തൊലിയും നിറവും കുഷ്ഠരോഗികളുടെ മുറിവുകൾപോലുണ്ട് എന്നായിരുന്നു വാദം.

അങ്ങനെയിരിക്കേയാണ് യൂറോപ്പിൽ സപ്തവത്സരയുദ്ധങ്ങൾ തുടങ്ങിയത്. ഈ സമയം ഫ്രഞ്ച് പട്ടാളത്തിൽ ഫാർമസിസ്റ്റായി ജോലിചെയ്യുകയായിരുന്നു അന്റോയിൻ അഗസ്റ്റിൻ പാർമെന്റിയർ. പേർഷ്യൻ പട്ടാളക്കാരുടെ പിടിയിലായ അദ്ദേഹത്തിന് ജയിലിൽ കഴിക്കാൻകിട്ടിയതാവട്ടെ, ഉരുളക്കിഴങ്ങുമാത്രമായിരുന്നു. ഏറെക്കാലം ഉരുളക്കിഴങ്ങ് കഴിച്ചിട്ടും അദ്ദേഹത്തിന് രോഗമൊന്നും വരാതായതോടെ ഉരുളക്കിഴങ്ങ് പ്രശ്‌നക്കാരനല്ലെന്ന് തെളിഞ്ഞു.

Content Highlights: old belief on potatoes and its impact on people