വരുമോ പൈങ്കിളി ! കവിത വായിച്ചാലോ

മഴവില്ലഴകിൻ കുട ചൂടി
പതിവായെത്തും പൈങ്കിളിയെ
ചിതറി രസിക്കും മഴ നനയാൻ
കരിമുകിൽ മകളോടൊന്നിക്കാം.
ഇടവപ്പാതിയിലിരുൾചൂടും
പകലു നനഞ്ഞു കുളിക്കാനായ്
വരുമോ നീയെൻ പൈങ്കിളിയെ
ചിറകു വിരിച്ചാൽ കുടയല്ലേ
മരമുകളിൽ ചെറു കൂടില്ലേ
തളിരു തുടിക്കും കുഞ്ഞുങ്ങൾ
മഴ നനയുന്നത് കണ്ടില്ലേ
ചെറുകിളി ചുണ്ടു വിടർത്തുമ്പോൾ
പതിവായ് നൽകും പുന്നാരം
മതിവരുവോളം നൽകില്ലേ
അതിലാനന്ദം കൊള്ളില്ലേ!
Content Highlights: Malayalam poem for kids