തുള്ളിച്ചാടിവരുന്ന മഴയെക്കുറിച്ചൊരു കവിത വായിച്ചാലോ?

#ശശി മാവിന്‍മൂട്

തുള്ളിച്ചാടി വരുന്നു മഴ

തുള്ളിയ്‌ക്കൊരുകുടമായി മഴ

തോടും കുളവും നിറയെ മഴ!

തൊടിയും കിണറുമിറങ്ങി മഴ.

പുഴയിൽ മഴയുടെ സഞ്ചാരം

കടലിൽ മഴയുടെ ആശ്ലേഷം!

മലയിൽ മഴയുടെ മയിലാട്ടം

മനസ്സിൽ മഴയുടെ ലാവണ്യം!

Content Highlights: Lyrical depiction of rain's journey from hills to the ocean.