ഹയ്യട ഹയ്യാ, മഴ വന്നേ! മഴയെക്കുറിച്ചുള്ള കവിത വായിച്ചാലോ

#ജോസ് പ്രസാദ്

മേലേ നിന്നൊരു മഴ വന്നു

മണ്ണിൽപ്പടരാൻ താഴോട്ട്

വർണക്കുടകൾ വിടർന്നല്ലോ

കുഞ്ഞിക്കൈകളിൽ മേലോട്ട്!

മണ്ണിത് പുളകം കൊള്ളുന്നു

മനസ്സുകൾ പുളകം കൊള്ളുന്നു

മണ്ണിലൊളിച്ച വിത്തുകളൊക്കെ

മെല്ലെയുറക്കമെണീക്കുന്നു!

വഴികളിൽ വെള്ളം ഒഴുകുന്നു

വയലിൽ വെള്ളം നിറയുന്നു

തോടുകളൊക്കെ കുത്തിയൊലിച്ച്

പുഴകളിലേക്കങ്ങൊഴുകുന്നു!

കുട്ടികളൊക്കെ മഴ കണ്ട്

കൂക്കി വിളിച്ച് പാടുന്നു;

'ഹയ്യട ഹയ്യാ, മഴ വന്നേ

നമുക്കു ചെയ്യാം, മഴനൃത്തം!'

Content Highlights: Reaction of nature and children to rainfall