കാട്ടിൽ നിന്നും കൂട്ടംതെറ്റി കൂട്ടിലായ കടുവപ്പെണ്ണിന്റെ കവിത വായിച്ചാലോ?

കടുവപ്പെണ്ണേ കല്യാണീ
കണ്ണുകളെന്തേ നിറയുന്നു
കടിച്ചു പറിച്ചു ചവച്ചു രസിക്കാൻ
കിട്ടുന്നില്ലേ പെണ്ണാളേ
കൂട്ടിനുള്ളിൽ കുംഭ നിറയ്ക്കാൻ
കിട്ടുന്നുണ്ടേ ആവോളം
കടിച്ചുപറിച്ചു ചവയ്ക്കാനായി
കിട്ടുന്നുണ്ടേ ആവോളം
കാട്ടിൽക്കൂടി കുറുമ്പ് കാട്ടി
കൂട്ടം തെറ്റി നടന്നപ്പോൾ
കൂടും കൊണ്ടൊരു കൂട്ടര് വന്നീ
കൂട്ടിന്നുള്ളിൽ കേറ്റീതാ
കാടും മലയും കാണാതയ്യാ
കണ്ണുനിറഞ്ഞു തുളുമ്പുന്നു
കുംഭനിറഞ്ഞു കഴിഞ്ഞാൽ മാത്രം
കഴിയില്ലല്ലോ ജീവിക്കാൻ!
Content Highlights: Emotional portrayal of a wild animal in captivity