ആഹാരം ഇഷ്ടം പോലെയുണ്ടായിട്ടും കഴിക്കാൻ യോഗമില്ലാത്ത ആൾ! കവിത വായിച്ചുനോക്കൂ...

കാലത്തെന്നും എന്നുടെ ചുമലിൽ
കാണാം പലപല പലഹാരം
അപ്പോം ദോശേം സാമ്പാറും
പുട്ടും പയറും പപ്പടവും
ഉച്ചയ്ക്കൂണിന് പുന്നെല്ലിൻ
ചോറും കരിമീൻ മപ്പാസും
പച്ചടി കിച്ചടി അച്ചാറും
അവിയൽ തോരൻ പുളിശ്ശേരീം
അത്താഴത്തിന് പാൽക്കഞ്ഞി
ഒക്കെക്കണ്ട് കൊതിക്കും ഞാൻ
ഇല്ല കഴിപ്പാനൊരു യോഗം
ഞാനൊരു പാവം തീൻമേശ!
Content Highlights: A poetic description of traditional Kerala dishes like appam, dosa, puttu, and karimeen mappas., Contrasts the abundance of food on the dining table with the inability to consume it.