പൂച്ചമ്മയെക്കുറിച്ചൊരു കവിത വായിക്കാം !

ചോറു വിളമ്പാറാകുമ്പോൾ
കേറി വരുന്നു പൂച്ചമ്മ
കൈയും മുഖവും കഴുകുമ്പോൾ
കൂടെ വരുന്നു പൂച്ചമ്മ
മേശയ്ക്കരികെ ഇരിക്കുമ്പോൾ
കാലിൽ തഴുകും പൂച്ചമ്മ
ചോറു കുഴച്ചു കൊടുക്കുമ്പോൾ
മ്യാവൂ പാടും പൂച്ചമ്മ!
Content Highlights: Charming Malayalam poem about a cat called Poochamma