മഴയത്തങ്ങനെ കുടയും ചൂടിപ്പോവുകയാണേ ഞാൻ...... കവിത വായിക്കാം

ചെല്ലക്കാറ്റിൽ നെറുക കുടഞ്ഞാ-
കുഞ്ഞിലയാകെ വിറച്ചേ;
കൂനിക്കൂനിപ്പോകുന്നുണ്ടേ
കൂനനൊരാന നനഞ്ഞേ.
കാറ്റും മഴയും സാറ്റു കളിക്കേ
തവളകൾ മീനുകൾ തുള്ളി;
മഴയത്തങ്ങനെ കുടയും ചൂടി
പ്പോവുകയാണേ ഞാനും.
കൂൺകുട ചൂടി വിറച്ചേ നിൽപ്പൂ
വണ്ടുകൾ, പുൽച്ചാടികളും;
മൂളിപ്പാട്ടും മൂളാതെങ്ങോ
മൂങ്ങകൾ പൊത്തിലൊളിച്ചേ!
Content Highlights: Captures the playful interplay of wind and rain in nature.