വാഗ്ദാനങ്ങൾ നൽകുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കുറേ നാളായി സങ്കടത്തിലാണ് നന്ദൻ. പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിയാൽ സൈക്കിൾ വാങ്ങിത്തരാമെന്ന് അവന്റെ അച്ഛൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അക്കാര്യത്തെപ്പറ്റി അച്ഛൻ സംസാരിക്കുന്നതേയില്ല. കുട്ടികളെക്കൊണ്ട് പലകാര്യങ്ങളും സാധിപ്പിക്കാനായി രക്ഷിതാക്കൾ കുട്ടികൾക്ക് പല വാഗ്ദാനങ്ങളും നൽകാറുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
- വാഗ്ദാനങ്ങൾ നൽകുമ്പോൾ ചെറുതാണെങ്കിൽ കൂടി അത് പാലിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം.
- വാഗ്ദാനം നൽകി രക്ഷിതാക്കൾ തങ്ങളെ പറ്റിച്ചു എന്ന തോന്നൽ അവർക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും.
- നടത്തിക്കൊടുക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ഏറ്റാൽ മതി.
- പറഞ്ഞ വാക്ക് പാലിക്കുമ്പോൾ വാക്കിന്റെ വിലയും അവ നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വവും അവർക്ക് ബോധ്യപ്പെടും.
- കുട്ടികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുന്നത് മുതിർന്നവർക്ക് നിസ്സാരമായി തോന്നാം. എന്നാൽ അക്കാര്യം മാത്രം സ്വപ്നം കാണുന്ന കുട്ടികളെ നാം മനസ്സിലാക്കണം.
- തിരക്കുകൊണ്ടോ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടോ പറഞ്ഞകാര്യം നടത്താൻ കഴിയാതെ വരികയാണെങ്കിൽ അത് കുട്ടികളോട് പറയണം.
- വാക്ക് പാലിച്ച് നമ്മൾ ഉത്തരവാദിത്വം കാട്ടുമ്പോൾ കുട്ടികളും ആ പാത പിന്തുടരും.
Content Highlights: Fulfilling promises builds trust between parents and children.