ദാനശീലരാണോ കുട്ടികൾ? അതിരുകടക്കാതെ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ചെയ്യേണ്ടത്

വലിയ ദാനശീലരാണ് കുട്ടികൾ. ചുരുക്കം ചില കുട്ടികളെ മാറ്റിനിർത്തിയാൽ ഒട്ടുമിക്ക കുട്ടികളും ആര് എന്ത് ചോദിച്ചാലും കൊടുക്കാൻ റെഡിയാണ്. എന്നാൽ ഈ ശീലം അതിരുകടക്കുമ്പോൾ ചില പ്രശ്നങ്ങളുണ്ട്. അക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
പുതിയതായി വാങ്ങിയ പേനയോ പെൻസിലോ ഒക്കെ തൊട്ടടുത്തദിവസം തന്നെ കൂട്ടുകാർക്ക് സമ്മാനിക്കുന്നവരാണ് കുട്ടികൾ. ഇക്കാര്യത്തിൽ അവരോട് ദേഷ്യപ്പെടരുത്.
പെൻസിലും പേനയുമൊക്കെ അച്ഛനും അമ്മയ്ക്കും വീണ്ടും വാങ്ങേണ്ടിവരുമ്പോഴുള്ള പണച്ചെലവിനെ കുറിച്ച് അവരെ പറഞ്ഞുമനസ്സിലാക്കുക.
അവരെപ്പോലെ തന്നെ അവയൊക്കെ വാങ്ങിക്കൊടുക്കാൻ കഴിവുള്ളവരാണ് കൂട്ടുകാരുടെ രക്ഷിതാക്കളെന്നും പറഞ്ഞുകൊടുക്കണം.
ഇനി സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കൂട്ടുകാരാണെങ്കിൽ അക്കാര്യം അന്വേഷിച്ച് അവരെ സഹായിക്കാൻ ഒപ്പംകൂടാം. അതവരെ സന്തോഷിപ്പിക്കും.
വീട്ടിൽ വരുന്ന ഭിക്ഷക്കാർക്കും മറ്റും വിലപിടിപ്പുള്ളതൊക്കെ എടുത്തുകൊടുക്കാൻ അവർ തയ്യാറായിരിക്കും. അത്തരം സന്ദർഭങ്ങളിൽ എന്തൊക്കെ കൊടുക്കാം, കൊടുക്കരുത് എന്ന് അവർക്ക് പറഞ്ഞുകൊടുക്കണം.
എന്നാൽ ഇതിനിടയിൽ മറ്റുള്ളവരെ സഹായിക്കുക എന്ന നല്ലൊരു മൂല്യം അവരിൽ നിന്ന് നഷ്ടപ്പെട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
Content Highlights: Children are naturally generous and willing to share their belongings., Avoid scolding them for giving away items like pens or pencils., Explain financial costs to children gently without discouraging kindness., Differentiate between helping needy peers and giving away valuable items to anyone., Maintain the core value of helping others while setting healthy boundaries.