അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചുതുടങ്ങുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്!

ആമിക്കുട്ടി ഇപ്പോൾ ഒന്നാം ക്ലാസിലാണ്. മിന്നാമിന്നി വന്നതും അവൾ അതെടുത്ത് തനിയെ വായന തുടങ്ങി. മലയാളം വായിക്കാൻ പഠിച്ചുതുടങ്ങിയതല്ലേ ഉള്ളൂ. അതുകൊണ്ട് തപ്പിത്തടഞ്ഞാണ് വായന. ഉടനെ അമ്മ വന്ന് അതങ്ങനെയല്ല ഇതിങ്ങനെയല്ല എന്ന് നിർദേശം തുടങ്ങി. അതോടെ മിന്നാമിന്നിയും വലിച്ചെറിഞ്ഞ് ആമിക്കുട്ടി പിണങ്ങിപ്പോയി. ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
- അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചുതുടങ്ങുന്ന പ്രായത്തിൽ തെറ്റുകൾ ഉണ്ടാകുക സാധാരണമാണ്. അക്കാര്യം എപ്പോഴും ഓർക്കണം.
- മോൾ/മോൻ നന്നായി വായിക്കുന്നുണ്ടല്ലോ എന്ന രീതിയിൽ പോസിറ്റീവായ സമീപനമാണ് തുടക്കത്തിൽ നല്ലത്.
- പിന്നീട് പതുക്കെ തെറ്റിവായിക്കുന്നവ തിരുത്തിക്കൊടുക്കാം. ഒരിക്കലും ദേഷ്യപ്പെടരുത്.
- മലയാളം പുസ്തകങ്ങളും ചെറിയ ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കാൻ കൊടുക്കണം. വാക്കുകളുമായി പരിചയിക്കാൻ അത് സഹായിക്കും.
- നല്ല ചിത്രങ്ങളും മറ്റുമുള്ള പുസ്തകങ്ങളാണ് നല്ലത്.
- പാഠപുസ്തകങ്ങളും ഇടയ്ക്ക് വായിപ്പിക്കണം.
- നന്നായി വായിക്കുന്നുണ്ടെന്നും മറ്റും മറ്റുള്ളവരുടെ മുൻപിൽ വച്ച് അഭിനന്ദിക്കാം. അത് അവർക്ക് പ്രോത്സാഹനമാകും.
Content Highlights: Mistakes are normal when children start learning to read letters.