പഠിക്കാൻ പഠിക്കാം: കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചൊട്ടയിലെ ശീലം ചുടല വരെ എന്നു പറയാറില്ലേ? കുട്ടികളുടെ പഠനശീലങ്ങളും ഇത്തരത്തിൽ കുഞ്ഞുന്നാളിലേ പരിശീലിപ്പിക്കാവുന്നവയാണ്.
- എല്ലാ ദിവസവും കുട്ടിയെ അടുത്തുവിളിച്ചിരുത്തി അന്ന് പഠിപ്പിച്ചവയെക്കുറിച്ച് അന്വേഷിക്കണം.
- ഹോംവർക്കുകൾ ചെയ്യാൻ കുട്ടിയെ സഹായിക്കുക. ഒരിക്കലും നിങ്ങൾ ചെയ്തുകൊടുക്കരുത്.
- ഓരോദിവസവും പഠിപ്പിച്ച പാഠഭാഗങ്ങൾ ഒന്നുകൂടി വായിച്ച് പറഞ്ഞുകൊടുക്കാം.
- ഡിക്റ്റേഷൻ ഇല്ലെങ്കിലും ആ പാഠത്തിലെ പ്രധാനപ്പെട്ട സ്പെല്ലിംഗുകൾ പഠിപ്പിക്കാം.
- അക്ഷരമാല ഇടയ്ക്കിടെ എഴുതിച്ചോളൂ. എന്നും നിശ്ചിതസമയം പഠനത്തിന് വേണ്ടി മാറ്റിവയ്ക്കുന്നത് ശീലമാക്കുക.
പരീക്ഷ അടുക്കുമ്പോഴുള്ള പേടിയും പഠിക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാൻ ഈ ശീലങ്ങൾ സഹായിക്കും.
Content Highlights: Involve parents in daily reviews of what children learn at school.