കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിലെത്തിയ ഗാന്ധിജി...

ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനം, മാതൃഭൂമി ഓഫീസിൽ സൂക്ഷിക്കുന്ന ഗാന്ധിജിയുടെ രക്തം വീണ മണ്ണ്
ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനം, മാതൃഭൂമി ഓഫീസിൽ സൂക്ഷിക്കുന്ന ഗാന്ധിജിയുടെ രക്തം വീണ മണ്ണ്

1923 മാർച്ച് 18 നാണ് മാതൃഭൂമി പത്രം ആദ്യമായി അച്ചടിച്ചത്. ഗാന്ധിജിയെ കൊളോണിയൽ ഭരണകൂടം അറസ്റ്റുചെയ്ത് ആറുവർഷത്തെ തടവിന് ശിക്ഷിച്ചുകൊണ്ട് ജയിലിലടച്ചത് 1922 മാർച്ച് 18 നായിരുന്നു. ഈ സംഭവത്തിന് ഒരുവർഷം തികയുന്ന അന്നുതന്നെ മാതൃഭൂമി ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ചു.

1934-ൽ, തന്റെ നാലാം കേരളസന്ദർശനത്തിനിടെയാണ് ഗാന്ധിജി മാതൃഭൂമി ഓഫീസിലെത്തിയത്. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാനും ഖാദി പ്രചാരണത്തിനുമായാണ് അദ്ദേഹം കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. ജനുവരി 13-ന് അദ്ദേഹം കോഴിക്കോട്ടെത്തി.

കോഴിക്കോട് ടൗൺഹാളിൽ, മാതൃഭൂമിയുടെ പ്രഥമ മാനേജിങ് ഡയറക്ടറായ കെ. മാധവൻനായരുടെ ഛായാപടം അനാച്ഛാദനം ചെയ്തശേഷം വൈകീട്ട് 7.15-ന് അദ്ദേഹം മാതൃഭൂമി ഓഫീസ് സന്ദർശിച്ചു. മാതൃഭൂമി ഓഫീസിലും കെ.മാധവൻനായരുടെ ഛായാപടം അനാച്ഛാദനം ചെയ്തു.

ഗാന്ധിജിയുടെ രക്തം വീണ മണ്ണ് മാതൃഭൂമി ഓഫീസിൽ ഇന്നും പവിത്രമായി സൂക്ഷിക്കുന്നു.

Content Highlights: Mathrubhumi first published on March 18, 1923, exactly one year after Gandhi's arrest in 1922.