കുളത്തിൽ വീണ മീട്ടുമുയലിനെ ബിമ്പനാന രക്ഷിച്ച കഥ വായിച്ചാലോ?

കൈ നിറയെ കാരറ്റുമായി കുളക്കരയിലൂടെ നടക്കുകയായിരുന്നു മീട്ടുമുയൽ. വഴിയിൽ അവൻ ബിമ്പനാനയെ കണ്ടു. ബിമ്പൻ ചോദിച്ചു: ''എനിക്ക് ഒരു കാരറ്റ് തരുമോ മീട്ടൂ?''

'ഇല്ല, ഇത് എനിക്കുവേണം!', മീട്ടു കാരറ്റ് കൊടുത്തില്ല.

ഈ സമയം മീട്ടുവിന്റെ കൈയിൽ നിന്ന് ഒരു കാരറ്റ് കുളത്തിലേക്ക് വീണു. മീട്ടു ബാക്കി കാരറ്റുകൾ കരയിൽ വെച്ചിട്ട് വെള്ളത്തിൽ വീണ കാരറ്റ് എടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് 'ബ്ലക്കോം' എന്ന് അവനും വെള്ളത്തിൽ വീണു. ''അയ്യോ രക്ഷിക്കണേ!'', മീട്ടു നിലവിളിച്ചു. അതുകേട്ട് ബിമ്പനാന ഓടിയെത്തി.

ബിമ്പൻ കരയിൽ നിന്ന് തുമ്പിക്കൈനീട്ടി മീട്ടുവിനെ പൊക്കിയെടുത്തു. അങ്ങനെ അവൻ രക്ഷപ്പെട്ടു. മീട്ടു ബിമ്പനാനയ്ക്ക് ഒത്തിരി നന്ദി പറഞ്ഞു. തന്റെ കൈയിലെ കാരറ്റിന്റെ പകുതി അവൻ ബിമ്പന് കൊടുക്കുകയും ചെയ്തു.

Content Highlights: Meetu Rabbit drops a carrot in the pond and falls in while trying to retrieve it., Bimba Elephant rescues Meetu using his trunk.