മത്തങ്ങാത്തോണി! ചങ്ങാതിമാരായ സുട്ടുക്കുറുക്കന്റെയും മിട്ടുക്കുറുക്കന്റെയും കഥ

സുട്ടുക്കുറുക്കനും മിട്ടുക്കുറുക്കനും ചുറ്റി നടക്കുമ്പോൾ ഒരു മത്തങ്ങ കിട്ടി. കൂട്ടത്തിൽ സൂത്രക്കാരനായ മിട്ടു മത്തങ്ങ തട്ടിപ്പറിച്ച് അത് ഒറ്റയ്ക്ക് തിന്നു.
പാവം സുട്ടുവിന് കിട്ടിയത് മത്തങ്ങയുടെ തോട് മാത്രമാണ്. സുട്ടു സങ്കടപ്പെട്ടതുമില്ല മിട്ടുവിനോട് വഴക്കിട്ടതുമില്ല. അവൻ സന്തോഷത്തോടെ മത്തങ്ങാത്തോട് ചെത്തിമിനുക്കി കൊച്ചൊരു തോണി ഉണ്ടാക്കി. എന്നിട്ട് മത്തങ്ങാത്തോണി തുഴഞ്ഞ് കാട്ടരുവിയിലൂടെ യാത്ര ചെയ്തു.
കാട്ടരുവിയിലേക്ക് ചാഞ്ഞ് നിന്ന കാട്ടുമരങ്ങളിൽ നിന്ന് നല്ല രുചിയുള്ള പഴങ്ങൾ പറിച്ച് വയറു നിറയെ തിന്നുകയും ചെയ്തു. കരയിൽ നിന്ന് ഇതെല്ലാം കണ്ട മിട്ടു ചമ്മിപ്പോയി.
Content Highlights: Engaging Malayalam short story about two jackals, Suttu and Mittu.