പെൻസിൽ ഷേവിംഗ്സ് വെറുതെ കളയല്ലേ

ഷാർപ്പ്നർ കൊണ്ട് പെൻസിൽ കൂർപ്പിക്കുമ്പോൾ കിട്ടുന്ന ചുരുളുകൾ ഉപയോഗിച്ച് രസികൻ ചിത്രങ്ങളും രൂപങ്ങളുമൊക്കെ നിർമിക്കാം. പെൻസിൽ കൂർപ്പിക്കുമ്പോൾ പരമാവധി വലിയ ചുരുളുകൾ മുറിയാതെ കിട്ടാൻ ശ്രദ്ധിച്ചാൽ മാത്രം മതി. ഇതൊരിടത്തു സൂക്ഷിച്ചു വെക്കണം. കുറച്ചധികം എണ്ണമാകുമ്പോൾ ചിത്രം നിർമിക്കാം.
പശയും ചാർട്ട്പേപ്പറും കളർപെൻസിലുമാണ് ഇതിനുവേണ്ടത്. കളർ പെൻസിലുകൾ കൊണ്ട് ചാർട്ട്പേപ്പറിൽ മനുഷ്യരൂപങ്ങളോ പൂവോ പൂമ്പാറ്റയോ ഒക്കെ വരയ്ക്കാം. അതിനോട് യോജിക്കുന്ന വിധം പെൻസിൽ ചുരുളുകൾ ഒട്ടിക്കുകയാണ് വേണ്ടത്.
ഇങ്ങനെ എത്ര രൂപങ്ങൾ ഭംഗിയായി നിർമിക്കാമെന്നു ശ്രമിച്ചുനോക്കൂ.
Content Highlights: craft using pencil shavings