വിളംബര ജാഥയും ഫ്ലാഷ് മോബും നടത്തി

വെള്ളരിക്കുണ്ട്: സമഗ്ര ശിക്ഷാ കേരളവും ചിറ്റാരിക്കാൽ ബി.ആർ.സിയും ചേർന്ന് ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ടൗണിൽ വിളംബര ജാഥയും ഫ്ളാഷ് മോബും നടത്തി. കരുവുള്ളടുക്കം, സെൻറ് ജോസഫ്സ് എ .യു .പി .എസിലെ വിദ്യാർഥികൾ പങ്കെടുത്ത വിളംബരം ജാഥ നടന്നു.
സ്കൂൾ മാനേജർ ഫാ: ജോൺസൺ അന്ത്യകുളം, ഷോബി ജോസഫ്, ഷാജൻ പൈങ്ങോട്ട്,എ.ഇ.ഒ ജോയ എം .ജോർജ്, ബി.പി.സി ബിജു അഗസ്റ്റ്യൻ, പ്രഥമാധ്യാപിക റെജീനാമ്മ എന്നിവർ സംസാരിച്ചു.
ലോകഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി, സ്കൂളുകളിൽ ചിത്രരചന മത്സരം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെ വീടുകളിൽ "ഒരു കുട്ടി ഒരു ചെടി" പരിപാടി , വിദ്യാലയങ്ങളിൽ സ്പെഷ്യൽ ഇൻക്ലൂസീവ് അസംബ്ലി, ബഡ്ഡിഡേ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
Content Highlights: Samagra Shiksha Kerala and Chittarikkal BRC organised an awareness rally and flash mob in Vellarikkundu as part of World Disability Week.