കോയ്യോട് ഉമർ മുസ്‌ലിയാർ സ്ഥാനമേറ്റു

ഉപ്പള : ഉപ്പള മേഖല സംയുക്ത ജമാഅത്തിലെ 41 മഹല്ലുകളുടെ ഖാസിയായി സമസ്ത ജനറൽ സെക്രട്ടറി പി.പി ഉമർ മുസ്‌ ലിയാർ കോയ്യോട് സ്ഥാനമേറ്റു.

ഉപ്പള അഹ്‌ലേ സുന്നത്ത് ഹനഫി ജാമിഅ പള്ളിയിൽ കെ. ആലിക്കുട്ടി ഉസ്താദ് നഗറിൽ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.കുമ്പോൽ കെ.എസ്. അലി തങ്ങൾ 41 മഹല്ലുകൾക്ക് വേണ്ടി തൗലിയത്ത് ഏല്പിക്കുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു തുടർന്ന് അത്താവുള്ള തങ്ങൾ ഉദ്യാവറിൽ നിന്ന് സ്ഥാനവസ്ത്രവും സ്വീകരിച്ചാണ് കോയ്യോട് ഉമർ മുസ്‌ലിയാർ സ്ഥാനമേറ്റെടുത്തത്. സംയുക്ത ജമാഅത്ത് പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി ചേരാൽ അധ്യക്ഷനായി. എം.എസ്. തങ്ങൾ മദനി ഓലമുണ്ട, അബ്ദുൽ മജീദ് ദാരിമി,കെ.എസ്. അലി തങ്ങൾ കുമ്പോൽ, ടി.എ മൂസ, സി.ടി .അഹ്മദലി, എം.എൽ.എ.മാരായ എ.കെ.എം. അഷ്റഫ്, കല്ലട്ര മാഹിൻ, സമസ്ത കേന്ദ്ര മുഷാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.