അർണഗുഡ്ഡെ ഉന്നതി റോഡ് തുറന്നു

മൊഗ്രാൽ പുത്തൂർ : ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിൽ അർണഗുഡ്ഡെ പട്ടികജാതി ഉന്നതിയിലെ കോൺക്രീറ്റ് റോഡ് തുറന്നു. കല്ലട്ര മാഹിൻ എം.എൽ.എ. റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പി.വി. അബ്ദുൽ വഹാബ് എം.പി. യുടെ എ.ഡി.എസ്. ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് പൂർത്തീകരിച്ചത്.

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ള കുഞ്ഞി അധ്യക്ഷനായി. മാഹിൻ കേളോട്ട്, ടി.എം. ഇഖ്ബാൽ, അൻവർ ചേരങ്കൈ, കബീർ കമ്പാർ, നൂറുദ്ദീൻ കോട്ടക്കുന്ന്, കരീം ചൗക്കി, അർഫാന നജീബ്, ജമാൽ ബള്ളൂർ, അമീർ കോട്ടക്കുന്ന് എന്നിവർ സംസാരിച്ചു.