ജീവനം പ്രകൃതിപഠനയാത്ര നടത്തി

ബന്തടുക്ക : കുറ്റിക്കോൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകൃതിസംരക്ഷണ കൂട്ടായ്മ ജീവനം ജൈവവൈവിധ്യസമിതി വൃശ്ചികപ്പച്ച എന്നപേരിൽ ഞായറാഴ്ച പ്രകൃതിപഠനയാത്ര സംഘടിപ്പിച്ചു.
കർണാടക വനാതിർത്തിഗ്രാമം മാണിമൂല ശ്രീമലയിലേക്കാണ് യാത്ര നടത്തിയത്. മാണിമൂല യങ് ചാലഞ്ചേഴ്സ് ക്ലബുമായി സഹകരിച്ചായിരുന്നു ഇത്. ശ്രീമല തോടരികിലെ ഗുളികൻകാവിനു സമീപം നടന്ന പരിപാടി കൊമ്പൻകല്ലിലെ കർഷകൻ എ.ജയനാരായണൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു.
ജീവനം കോഡിനേറ്റർ കെ.ടി.സുകുമാരൻ അധ്യക്ഷനായി. വനാതിർത്തിയിൽ താമസിക്കുന്ന വേദാവതിയമ്മയെ പൊന്നാടയണിച്ച് ആദരിച്ചു.
ജീവനം അംഗങ്ങളായ പി.വി.ശശി, എ.ഗോപാലകൃഷ്ണൻ നായർ, എം.ദാമോദരൻ കരുവിഞ്ചിയം, പി.ശ്രീധരൻ പുണ്യംകണ്ടം, എം.രാജേന്ദ്രൻ, സുഭാഷ് വനശ്രീ, ജയചന്ദ്രൻ സി.പെരിങ്ങാനം, രാജൻ മുനിയൂർ, കെ.വനജകുമാരി, ഉമാദേവി, നീലാംബരൻ കുറ്റിക്കോൽ, കെ.എൻ.പദ്മാവതി, വനംവകുപ്പ് ജീവനക്കാരായ രാമചന്ദ്രൻ, ആതിര, സുമിത്ര, രഞ്ജീഷ്, നാട്ടുകാരായ എ.മോഹനൻ കൊമ്പൻകല്ല്, എ.മധുസൂദനൻ ശ്രീമല, ഇഖ്ബാൽ, മൊയ്തീൻകുഞ്ഞി, കെ.എം.റഷീദ്, അബ്ദുൾ റഹ്മാൻ, ഖലീൽ, എം.രതീഷ്കുമാർ ശ്രീമല തുടങ്ങിയവർ പങ്കെടുത്തു.