സർവീസ് റോഡിലൂടെ ഓടാത്ത ബസ് തടഞ്ഞു

പിലിക്കോട് : ദേശീയ പാതയിൽ പടുവളം-തോട്ടംഗേറ്റ് സർവീസ് റോഡ് പ്രവൃത്തി പൂർത്തിയായിട്ടും അതുവഴി ബസ് ഓടാത്തതിൽ പ്രതിഷേധം. തോട്ടംഗേറ്റി ന്റെയും പടുവളത്തി ന്റെയും പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവരുടെ യാത്ര ദുരിതത്തിലായ സാഹചര്യത്തിലാണ് പ്രതിഷേധം കനത്തത്.

സർവീസ് റോഡിലൂടെ ഓടാത്ത ബസ് ശനിയാഴ്ച ഓട്ടോ തൊഴിലാളികൾ തടഞ്ഞു. ദേശീയ പാതയിൽ പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് നടന്ന ബസ് തടയലിന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) തോട്ടം ഗെയിറ്റ് യൂണിറ്റ് സെക്രട്ടറി സന്ദീപ്, പ്രസിഡൻ്റ് വി.വി. മനോജ്, ഖജാൻജി കെ. ജിഗീഷ് കുമാർ നേതൃത്വം നൽകി.