ഉപജില്ലാ കലോത്സവം: 'ദുർഗ' ഓവറോൾ ചാമ്പ്യന്മാർ

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ഉപജില്ലാതല സ്കൂൾ കലോത്സവത്തിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും ആധിപത്യം. പതിറ്റാണ്ടുകളായി ഉപജില്ലാതലത്തിൽ ചാമ്പ്യന്മാരാകുന്ന 'ദുർഗ' ഇക്കുറി 613 പോയിന്റ് നേടിയാണ് കലാകിരീടമണിഞ്ഞത്.
449 പോയിന്റ് നേടി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 386 പോയിന്റ് നേടി കോടോത്ത് എ.ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനത്തുമെത്തി. നീലേശ്വരം നഗരസഭാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി ട്രോഫികൾ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിച്ചു.
പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, ബ്ലോക്ക് മെമ്പർ നാരായണൻ മാടിക്കാൽ, കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ടി.വി. വന്ദന, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ എ.വി. മിനി, കെ. സുനിത, സി. കൃഷ്ണകുമാർ, കെ.വി. ശ്രീജിത്ത്, കെ. ബിന്ദു, എച്ച്. സുമിത്ര, എം. രേഖ, ഹൊസ്ദുർഗ് എ.ഇ.ഒ. കെ. സുരേന്ദ്രൻ, പി. ജയകുമാർ, ബാബു കോട്ടപ്പാറ, പി.വി. രാജേഷ്, രാജേഷ് സ്കറിയ, കെ.വി. പ്രശാന്ത് എന്നിവർ സംസാരിച്ചു.
ഓവറോൾ കിരീടം നേടിയ ദുർഗ ഹയർസെക്കൻഡറി സ്കൂൾ ടീമിനെ സ്കൂൾ മാനേജർ കെ. വേണുഗോപാലൻ നമ്പ്യാർ, പി.ടി.എ. പ്രസിഡന്റ് പ്രഭാകരൻ അവതാർ, വൈസ് പ്രസിഡന്റ് വില്യംസ് ജോസഫ്, പ്രിൻസിപ്പൽ ഡോ. എൻ. വേണുനാഥൻ, പ്രഥമാധ്യാപിക പി. സുമ, കലോത്സവ കൺവീനർ കെ.വി. രാജേഷ്, മദർ പി.ടി.എ. പ്രസിഡന്റ് കെ. സുജിത എന്നിവർ അനുമോദിച്ചു.