ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

തൃക്കരിപ്പൂർ : തൃക്കരിപ്പൂരിൽ മൂന്ന്‌ ദിവസമായി നടന്ന ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കലോത്സവം വർക്കിങ് ചെയർമാൻ എം. രജീഷ് ബാബു അധ്യക്ഷനായി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ്‌ സാജിദ സഫറുള്ള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ടി.പി.

ഷാഹിന, പി. രവീന്ദ്രൻ, വി.പി. സുനീറ, കലോത്സവം വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായ ടി.എസ്. നജീബ്, ഫായിസ് ബീരിച്ചേരി, കെ. പദ്മനാഭൻ, എം. മുഹമ്മദ് കുഞ്ഞി, എം. രാജേഷ്, കെ.യു. രാമദാസ്, എം.ടി. അബ്ദുറഹ്മാൻ, മുരളി കൃഷ്ണൻ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അശ്രീഫ ജാബിർ, സെയ്ൻറ്‌ പോൾസ് യു.പി. സ്കൂൾ മാനേജർ ഫാ. മാത്യു തൈക്കൽ, സ്‌കൂൾ പി.ടി.എ. പ്രസിഡൻറ്‌ കരീം ചന്തേര, മദർ പി.ടി.എ. പ്രസിഡൻറ്‌

എ.ജി. ആയിഷാബി, തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

മദർ പി.ടി.എ. പ്രസിഡൻറ്‌ പി. സൗമ്യ, കൂലേരി ഗവ. എൽ.പി. സ്‌കൂൾ മദർ പി.ടി.എ. പ്രസിഡൻറ്‌ ടി.വി. മർജാന, കലോത്സവം ജോയിൻറ്‌ കൺവീനർ എൻ. മിനി, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.കെ. സജിത്ത് എന്നിവർ സംസാരിച്ചു.