ശാരദാമഹോത്സവത്തിന് തുടക്കമായി

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഞ്ചുദിവസമായി നടക്കുന്ന സാർവജനിക ശാരദാമഹോത്സവത്തിന് വിഗ്രഹമെഴുന്നള്ളത്തോടെ തുടക്കമായി. ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രത്തിൽ നിന്നും ശാരദാ ദേവിയുടെ വിഗ്രഹം വാദ്യമേളഘോഷത്തോടെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തിച്ചു. ഉത്സവത്തിന്റെ ഭാഗമായി വിഷ്ണുസഹസ്രനാമപാരായണം, വിവിധ ഭജന സമിതികളുടെ ഭജന, മഹാപൂജ, ഐശ്വര്യാഭിവ്യദ്ധി മഹാപൂജ, തുടങ്ങിയ ചടങ്ങുകളും കലാസംസ്കാരിക പരിപാടികളും നടക്കും.
ഉത്സവസമാപനദിവസമായ 21-ന് വൈകീട്ട് 3.30-ന് നിമജ്ജന ശോഭായാത്ര നടക്കും. ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് കുന്നുമ്മൽ, കോട്ടച്ചേരി ട്രാഫിക് കവല, ബസ്റ്റാൻഡ്, പുതിയ കോട്ട അരയാൽതറ വഴി ഹൊസ്ദുർഗ് നിത്യാനന്ദ ആശ്രമം കുളത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യും.