നർക്കിലക്കാട്ട് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ്  സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ്  യൂണിറ്റ് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യുന്നു
വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് യൂണിറ്റ് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യുന്നു

നർക്കിലക്കാട് : വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റും കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിയും ചേർന്ന് നർക്കിലക്കാട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എകോപന സമിതി പ്രസിഡൻ്റ് ബെർക്കു മെൻസ് ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വേണുഗോപാലൻ അധ്യക്ഷനായി. കെ. സന്തോഷ് കുമാർ, പ്രഭാകരൻ വാഴുന്നോടി, ഡോ. ബുസ്ഥാന തുടങ്ങിയവർ സംസാരിച്ചു.

Content Highlights: A free eye screening camp was conducted at Narkkilakkad jointly by the Vyapari Vyavasayi Ekopana Samithi and Ahalia Eye Hospital.