കാർമൽ സ്പെഷ്യൽ സ്കൂളിൽ വാർഷികാഘോഷവും പ്ലേ പാർക്ക് ഉദ്ഘാടനവും

ബദിയഡുക്ക: കാർമൽ സ്പെഷ്യൽ സ്കൂളിന്റെ വാർഷികാഘോഷവും പ്ലേ പാർക്കും ഉദ്ഘാടനംചെയ്തു. 'വർണ വിസ്മയം 2K26' എന്നപേരിൽ നടന്ന ആഘോഷം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് ഉദ്ഘാടനംചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. അശോക അധ്യക്ഷനായി.
കാർമൽ സ്പെഷ്യൽ സ്കൂൾ മാനേജർ മദർ ലിറ്റിൽ തെരേസ് സി.എം.സി., സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ ആന്റണി സി.എം.സി., ഗ്രാമപ്പഞ്ചായത്തംഗം ഹമീദ് കെടഞ്ചി, പി.ടി.എ. പ്രസിഡൻറ് അഹമ്മദ് അലി, എം.പി.ടി.എ. പ്രസിഡന്റ് ഷമീമ, ബദിയഡുക്ക പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഓഫീസർ രവീന്ദ്രൻ, സെയ്ന്റ് മേരീസ് ദേവാലയ വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, അബിൻ മൈക്കിൾ പാലവയൽ, റെനി തോമസ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The annual day celebration and play park inauguration of Carmel Special School were held under the title Varna Vismayam 2K26 in Badiyadukka.