ബാലചിത്രരചനാ മത്സരം നടത്തി

ചെറുപുഴ: പുളിങ്ങോം വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ അഖിലകേരള ബാലചിത്രരചനാ മത്സരം നടത്തി. പ്രസിഡന്റ് ജോസഫ് പുത്തൻപുരയ്ക്കൽ അധ്യക്ഷതവഹിച്ചു. വൈ.എം.സി.എ. കണ്ണൂർ സബ് റീജിയൻ സ്റ്റാൻഡിങ് കമ്മിറ്റിയംഗം ജോജോ പുള്ളോലിൽ ഉദ്ഘാടനംചെയ്തു. ബിജു ഞെട്ടനെഴുകയിൽ, സജി മാത്യു എന്നിവർ സംസാരിച്ചു. എൽ.കെ.ജി. മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും കാഷ് അവാർഡുകളും വിതരണംചെയ്തു.
Content Highlights: Pulingome YMCA organized an all-Kerala painting competition for children in three categories and distributed prizes to the winners.