മലബാർ വീരസംഗമം

മലബാർ വീരസംഗമത്തിൽ ആദരിക്കപ്പെട്ടവരും അതിഥികളും ലഫ്. ജനറൽ ഉല്ലാസ് കൃപാകറിനോടൊപ്പം
മലബാർ വീരസംഗമത്തിൽ ആദരിക്കപ്പെട്ടവരും അതിഥികളും ലഫ്. ജനറൽ ഉല്ലാസ് കൃപാകറിനോടൊപ്പം

കണ്ണൂർ: ഡി.എസ്.സി. സെൻററും ഡി.എസ്.സി. റെക്കാഡ്സും ചേർന്ന് മലബാർ വീരസംഗമം നടത്തി. കണ്ണൂർ ഡി.എസ്.സി. സെന്ററിൽ നടന്ന സംഗമത്തിൽ കര-നാവിക-വ്യോമസേനകളിൽനിന്ന് വിരമിച്ചവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

ദക്ഷിണമേഖലാ കമാൻഡിങ് ഓഫീസർ ലഫ്റ്റനൻറ് ജനറൽ ഉല്ലാസ് കൃപേക്കർ മുഖ്യാതിഥിയായി. മഞ്ജരി കൃപേക്കർ സംഗമത്തിന് തിരിതെളിച്ചു. മേജർ ജനറൽ ഭരത് മേധാനി, മുൻ ലഫ് ജനറൽ വിനോദ് നായനാർ, ഡി.എസ്.സി. കമൻഡന്റ് കേണൽ അഭിഷേക് സെൻ, മുൻ കേണൽ വെൺപു ശങ്കർ എന്നിവർ സംസാരിച്ചു.

ആരോഗ്യപരിശോധന, പരാതിപരിഹാരം, ആദരിക്കൽ എന്നിവയുമുണ്ടായി.

Content Highlights: The Malabar Veera Sangamam for ex-servicemen and their families was organised by the DSC Centre and DSC Records in Kannur.