ക്ഷേത്ര വാദ്യകലാകാരൻമാരുടെ വേതനം പരിഷ്കരിക്കണം

അഞ്ചരക്കണ്ടി : ക്ഷേത്ര വാദ്യകലാകാരൻമാരുടെ വേതനം പരിഷ്കരിക്കരിക്കണമെന്ന് കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വാദ്യകലാകാരന്മാരുടെ പെൻഷൻ പരിഷ്കരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കാവിന്മൂല പലേരി അമ്പലം മഹാശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ കൺവെൻഷൻ കളക്ടർ പി.വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എരമം ഗോപാലകൃഷ്ണ മാരാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണ മാരാർ, സംസ്ഥാന വൈസ് പ്രസിഡൻറ് രാമപുരം രാജു മാരാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡൻറ് ടി.കെ. രമേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി.
ചെറുതാഴം ചന്ദ്രൻ മാരാർ, കോട്ടക്കൽ രമേശൻ മാരാർ, ചിറ്റന്നൂർ ജയകൃഷ്ണൻ, എൻ.വി. വത്സരാജൻ, ടി.വി. കുട്ടികൃഷ്ണമാരാർ, പടുവിലായി രാജീവ് മാരാർ, പടുവിലായി ശിവശങ്കര മാരാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധിസമ്മേളനം കടമേരി ഉണ്ണികൃഷ്ണമാരാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ദിലീപ് ചെറുതാഴം, മനോജ് കല്യാട്. എന്നിവർ സംസാരിച്ചു.