ബീക്കൺ ടൗൺ: മൂന്നാംപീടിക ടൗൺ ശുചീകരിച്ചു

മാങ്ങാട്ടിടം : മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്ത് പ്രോജക്ട് ബീക്കൺ ടൗണിന്റെ ഭാഗമായി മൂന്നാംപീടിക ടൗൺ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. വിപിൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ.ടി. രശ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എൻ. ഗോപി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. ഷബ്‌ന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അശോകൻ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നിഷാന്ത്, വി.ഒ. ശീതളകുമാരി, എച്ച്.ഐ. സുപ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.